Vidyasagaram Padanavedi

 


സിവിൽ സർവ്വീസ് യോഗ്യതക്ക് അനുകരണത്തെക്കാൾ പോരായ്മകൾ മനസിലാക്കിയുള്ള തയ്യാറെടുപ്പാണ് വേണ്ടത് : ഹരി കല്ലിക്കാട്ട്


സിവിൽ സർവ്വീസ് യോഗ്യത നേടുവാൻ ആഗ്രഹിക്കുന്നവർ അനുകരണത്തെക്കാൾ സ്വന്തം പോരായ്മകൾ മനസിലാക്കിയുള്ള തയ്യാറെടുപ്പാണ് നടത്തേണ്ടതെന്ന് സ്വന്തം അനുഭവം മുൻനിർത്തി സിവിൽ സർവ്വീസ് പരീക്ഷയിൽ 58-ാം റാങ്ക് നേടിയ ഹരി കല്ലിക്കാട്ട് അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുടയിൽ നിന്ന് ആദ്യമായാണ് ഒരു ഐ എ എസ് കരസ്ഥമാക്കുന്നത്. ഡൽഹിയേക്കാൾ എന്തുകൊണ്ടും മുകളിലാണ് നമ്മുടെ നാട്ടിലുള്ള പരിശീലനങ്ങൾ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിവേകാനന്ദ ഐ എ എസ് അക്കാദമി ജില്ലയിലെ സിവിൽ സർവ്വീസ് യോഗ്യത നേടുവാൻ ആഗ്രഹിക്കുന്നവർക്കായി എല്ലാ രണ്ടാം ശനിയാഴ്ചയും സൗജന്യമായി സംഘടിപ്പിക്കുന്ന വിദ്യ സാഗരം പഠന വേദിയുടെ 47-ാമത് എഡിഷനിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ഡയറക്ടർ മഹേഷ് എം ആർ, ആന്‍റോ പെരുമ്പിള്ളി എന്നിവരും സംസാരിച്ചു.
 


"Studying Civil Service is similar to observing our surroundings in detail"

- Yatheesh Chandra IPS / September 2017

രാഷ്ട്രീയക്കാരിലും നന്മയുടെ അംശമുള്ളതിനാല്‍ കാര്യം പറഞ്ഞു മനസിലാക്കി കൈകാര്യം ചെയ്യാന്‍ എളുപ്പം – ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര ഐ പി എസ്


നമുക്ക് ചുറ്റുമുള്ള ഓരോ വസ്തുതകളും സൂക്ഷ്മമായി നിരീക്ഷിക്കുന്നത് പോലെയാണ് സിവില്‍ സര്‍വീസിനുള്ള പഠനമെന്നു ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര ഐ പി എസ് ...
 

വിദ്യാസാഗരം പഠനവേദിയിൽ എറണാകുളം സെന്‍ററൽ എക്‌സ്‌സൈസ് അസിസ്റ്റന്‍റ് കമ്മീഷണർ സുനയന കൃഷ്ണൻ IRS


ജില്ലയിലെ സിവിൽ സർവീസ് നേടുവാൻ ആഗ്രഹിക്കുന്നവർക്കായി എല്ലാ മാസവും സൗജന്യമായി വിവേകാനന്ദ ഐ എ എസ് അക്കാദമി സംഘടിപ്പിക്കുന്ന വിദ്യാസാഗരം പഠനവേദിയുടെ 45- ാം മത് എഡിഷനിൽ എറണാകുളം സെന്‍ററൽ എക്‌സ്‌സൈസ് അസിസ്റ്റന്‍റ് കമ്മീഷണർ സുനയന കൃഷ്ണൻ IRS പങ്കെടുത്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് അവർ മറുപടി പറഞ്ഞു. ചടങ്ങിൽ വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച്അക്കാദമിയിൽ സംഘടിപ്പിച്ച 4- ാം മത് ജില്ലാ തല ഉപന്യാസ രജന മത്സരത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയ ചാരു(തൃശൂർ), മുഹമ്മദ് നാസിൽ (പുല്ലൂർ), അശ്വിൻ അശോകൻ(കല്ലേറ്റുംകര)എന്നിവർക്ക് ക്യാഷ് അവാർഡും പ്രശംസ പത്രവും സുനയന കൃഷ്ണൻ IRS നൽകി. ചടങ്ങിൽ അക്കാദമി ഡയറക്ടർ മഹേഷ് എം.ആർ സംസാരിച്ചു.
 

സിവിൽ സർവീസസ് പഠിതാക്കൾക്കായി വിദ്യാസാഗരം


ജില്ലയിലെ സിവിൽ സർവീസസ് പഠിതാക്കൾക്കായി ഇരിങ്ങാലക്കുടയിലെ വിവേകാനന്ദ ഐ.എ.എസ്. അക്കാഡമി എല്ലാ മാസവും സൗജന്യമായി സംഘടിപ്പിക്കുന്ന വിദ്യാസാഗരം പഠനവേദിയുടെ 43 മത് എഡിഷനിൽ തൃശൂർ ജില്ലാ ജി എസ് ടി & സെൻട്രൽ ടാക്സ് അസി. കമ്മീഷണർ കിരൺ ഐ.ആർ.എസ് പങ്കെടുത്തു. തുടർന്ന് വിദ്യാര്‍ത്ഥികളുടെ സംശയങ്ങൾക്ക് മറുപടി പറഞ്ഞു. എങ്ങിനെയായിരിക്കണം സിവിൽ സർവീസ് പരീക്ഷകളുടെ തയ്യാറെടുപ്പ് എന്ന വിഷയത്തിൽ ക്ലാസ് നൽകുകയും ചെയ്തു. ചടങ്ങിൽ വിവേകാനന്ദ ഐ.എ.എസ്. അക്കാഡമി ഡയറക്ടർ എം ആർ മഹേഷ് , ആന്റോ പെരുമ്പിള്ളി എന്നിവർ സംസാരിച്ചു.
 

സിവിൽ സർവ്വീസ് പരീക്ഷക്ക് തയാറെടുക്കുന്നവർ എഴുത്തു പരീക്ഷക്കും അഭിമുഖത്തിനും തുല്യ പ്രാധാന്യം നൽകണം : രാഹുൽ ആർ നായർ ഐ പി എസ്


സിവിൽ സർവ്വീസ് പരീക്ഷക്ക് തയാറെടുക്കുന്നവർക്കായ് എല്ലാ മാസവും വിവേകാനന്ദ ഐ എ എസ് അക്കാഡമി സൗജന്യമായി സംഘടിപ്പിക്കുന്ന വിദ്യാസാഗരം പഠനവേദിയുടെ 46 -ാംമാത്ത് എഡിഷനിൽ ഡിസ്ട്രിക്ട് പോലീസ് കമ്മീഷണർ രാഹുൽ ആർ നായർ ഐ പി എസ് പങ്കെടുത്തു. തുടർന്ന് വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ അദ്ദേഹം സിവിൽ സർവ്വീസ് യോഗ്യത നേടുവാൻ ആവശ്യമായ തന്ത്രങ്ങളേക്കുറിച്ച് സംസാരിച്ചു. ഡയറക്ടർ എം ആർ മഹേഷ് ചടങ്ങിൽ സംസാരിച്ചു.
 

കേരളത്തിൽ നിന്നും സിവിൽ സർവീസ് യോഗ്യത നേടുന്നവരുടെ എണ്ണത്തിൽ വർദ്ധന : അസിസ്റ്റന്‍റ് കസ്റ്റംസ് കമ്മിഷണർ ശ്യം ഐ. ആർ. എസ്.


കഴിഞ്ഞ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി കേരളത്തിൽ നിന്നും സിവിൽ സർവീസ് നേടുന്നവരുടെ എണ്ണത്തിൽ ക്രമാനുസൃതമായ വർദ്ധന ഉണ്ടായിട്ടുണ്ടെന്നും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ പരിശീലനം ഇതിനു സഹായകമായിട്ടുണ്ടെന്നും പരീക്ഷ എഴുതുന്നവരുടെയും യോഗ്യത നേടുന്നവരുടെയും നാഷണൽ ശരാശരിയിൽ കേരളം ഇപ്പോൾ മുന്നിലാണെന്നും തിരുവനന്തപുരം അസ്സിസ്റ്റൻസ് കസ്റ്റംസ് കമ്മിഷണർ ആയ ശ്യാം ഐ.ആർ. എസ്. അഭിപ്രായപ്പെട്ടു. വിവേകാനന്ദ ഐ എ എസ് അക്കാദമി, ജില്ലയിലെ സിവിൽ സർവീസ് നേടുവാൻ ആഗ്രഹിക്കുന്നവർക്കായി എല്ലാ രണ്ടാം ശനിയാഴ്ച്ചയും സൗജന്യമായി സംഘടിപ്പിക്കുന്ന വിദ്യാസാഗരം പഠനവേദിയുടെ 44 – ാ മത് എഡിഷണൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ അക്കാദമി ഡയറക്ടർ മഹേഷ് എം.ആർ സന്നിഹിതനായിരുന്നു.
 


"Those who dream Civil service should not try it due to compulsion from anyone"

- Sidharth IAS / August 2017

സിവില്‍ സര്‍വീസ് ആഗ്രഹിക്കുന്നവര്‍ മാതാപിതാക്കളുടെയോ മറ്റുളവരുടെയോ നിര്‍ബന്ധം കൂടാതെ വേണം പ്രയത്നിക്കുവാന്‍ – സിദ്ധാര്‍ത്ഥ് ഐ എ എസ്


സിവില്‍ സര്‍വീസ് ആഗ്രഹിക്കുന്നവര്‍ മാതാപിതാക്കളുടെയോ മറ്റുളവരുടെയോ നിര്‍ബന്ധം കൂടാതെ വേണം അതിനു വേണ്ടി പ്രയത്നിക്കുവാന്‍ അതുപോലെ പഠനങ്ങള്‍ നിലവാരം ഉള്ള സ്ഥലത്ത്...
 


"Hardworking with ambition together can bring us IAS"

- Annmary George IAS / July 2017

ലക്ഷ്യബോധത്തോടെയുള്ള കഠിനാധ്വാനം ഐ എ എസ് നേടിത്തരും – ആന്‍മേരി ജോര്‍ജ് ഐ എ എസ്


ലക്ഷ്യബോധത്തോടെയുള്ള കഠിനാധ്വാനം ഐ എ എസ് നേടുവാന്‍ നമ്മളെ പ്രാപ്തര്‍ ആക്കുമെന്ന് 2017 ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ കേരളത്തില്‍ നിന്നും ഉയര്‍ന്ന റാങ്കോടെ ...


"Civil Services is the result of hardwork and strong ambition"

- Dr.Harikrishnan IRS, Cochin Deputy Customs Commissioner / June 2017

സിവില്‍ സര്‍വീസസ് എന്നത് പ്രയത്നത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും ഫലമാണ് -ഡോ ഹരികൃഷ്ണന്‍ ഐ ആര്‍ എസ്


ഇരിങ്ങാലക്കുട : സിവില്‍ സര്‍വീസസ് എന്നത് പ്രയത്നത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും ഫലമാണ് എന്ന് കൊച്ചിന്‍ ഡെപ്യൂട്ടി കസ്റ്റംസ് കമ്മീഷണറായ ഡോ ഹരികൃഷ്ണന്‍ ഐ ആര്‍ എസ് ...Ernakulam Sub Collector Dr. Adella Abdulla IAS delivered talk at Vidyasagaram Padanavedi.

- May 2017"Civil Services is the best tool to help the poor."

- Umesh IAS, Palakkad Asst Collector / April 2017

സമൂഹത്തിലെ താഴെ തട്ടിലുള്ളവര്‍ക്കു വേണ്ടി കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കാന്‍ പറ്റിയ ഏറ്റവും നല്ല ഉപാധിയാണ് സിവില്‍ സര്‍വീസ് : ഉമേഷ് ഐ എ എസ്


ഇരിങ്ങാലക്കുട : മറ്റുള്ള മേഖലകളെ അപേക്ഷിച്ചു വൈവിധ്യമാര്‍ന്ന പ്രവര്‍ത്തന മേഖലകളും പാവപെട്ടവരിലും പാവപ്പെട്ടവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനുള്ള ഒരു അവസരമാണ് സിവില്‍ സര്‍വീസ് ..."An interest in Civil Service can help you in life even if you dont achieve the 3 three letters - IAS."

- Dr Sarin IAS / March 2017

എന്തിനു വേണ്ടിയാണ് പഠിക്കുന്നതെന്ന ബോധ്യം ,എങ്ങനെ വേണം പഠിക്കാന്‍ എന്നീ ചോദ്യത്തിന് ശരിയുത്തരവുമായി ഡോ. സരിന്‍


ഇരിങ്ങാലക്കുട: എന്തിനു വേണ്ടിയാണ് പഠിക്കുന്നതെന്ന ബോധ്യം ,എങ്ങനെ വേണം പഠിക്കാന്‍ എന്നീ ചോദ്യത്തിന് ശരിയുത്തരവുമായി ഡോ. സരിന്‍. ചെറിയ ക്ലാസ്സുകളില്‍ തന്നെ സിവില്‍ സര്‍വീസ് അഭിരുചി ശരിയായി വളര്‍ത്തിയെടുത്താല്‍ ഒരു പക്ഷെ പരീക്ഷ വിജയത്തിലൂടെ ..."The basic qualification needed to achieve Civil Services is NCERT Textbook & news paper reading."

- Aneesh Raj IRS / February 2017

സിവില്‍ സര്‍വീസ് നേടാന്‍ വേണ്ട അടിസ്ഥാനയോഗ്യത പത്രവായനയും NCERT ടെക്സ്റ്റ് ബുക്കുമാണ് – അനീഷ് രാജ് ഐ ആര്‍ എസ്


ഇരിങ്ങാലക്കുട : സിവില്‍ സര്‍വീസ് യോഗ്യത നേടാന്‍ 8, 9, 10 ക്ലാസ്സുകളിലെ NCERT പുസ്തകങ്ങളിലുള്ള പ്രാവീണ്യവും പത്രവായനയുമാണെന്ന് കൊച്ചിന്‍ ഡെപ്യൂട്ടി കസ്റ്റംസ് കമ്മീഷണര്‍ അനീഷ് രാജ് ഐ ആര്‍ എസ് അഭിപ്രായപ്പെട്ടു. അതുകൊണ്ട് തന്നെ ഹൈസ്കൂള്‍ മുതല്‍ തന്നെ ..."Preparations to achieve Civil Services need to be started from school days itself."

- Merin Joseph IPS / December 2016

സിവില്‍ സര്‍വ്വീസ്‌ യോഗ്യത നേടാനുള്ള തയ്യാറെടുപ്പ് സ്കൂള്‍ പഠനകാലത്തുതന്നെ ആരംഭിക്കണം : മെറിന്‍ ജോസഫ് ഐ പി എസ്


ഇരിങ്ങാലക്കുട : ചിട്ടയായ പരിശീലനം സ്‌കൂള്‍ തലത്തില്‍ തന്നെ ആരംഭിക്കുകയും, ബിരുദത്തിനായി പഠിക്കുന്ന വിഷയം സിവില്‍ സര്‍വ്വീസിനുള്ള ഐച്ഛികവിഷയമാവുകയും ചെയ്താല്‍ വളരെ നേരത്തെ തന്നെ ലക്ഷ്യംകാണാന്‍ കഴിയുമെന്നും , താന്‍ 6 – ാം ക്ലാസ് മുതല്‍ ..."Those who wish to achieve Civil Services need to identify the hidden talents in themselves."

- Dr A.Koushikan IAS / November 2016

സിവില്‍ സര്‍വ്വീസ് നേടാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളിലുള്ള അദൃശ്യമായ കഴിവുകള്‍ തിരിച്ചറിയണം – ജില്ലാ കളക്ടര്‍ ഡോ: എ. കൗഷിഗന്‍ ഐ. എ.എസ്


ഇരിങ്ങാലക്കുട : ഓരോ വിദ്യാര്‍ത്ഥികളുടേയും ഉള്ളില്‍ അസാമാന്യകഴിവുകളുണ്ട്, എന്നാല്‍ ശരിയായ പഠനാന്തരീക്ഷത്തിന്റെയും, മാര്‍ഗനിര്‍ദേശത്തിന്റെയും, ചിട്ടയായ പ്രയത്നത്തിന്റെയും അഭാവംമൂലം ഭൂരിപക്ഷം വിദ്യാര്‍ത്ഥികളിലും ഈ കഴിവുകള്‍ പ്രകടമാകുന്നില്ല. വിദ്യാസാഗരം പഠനവേദിയില്‍ പങ്കെടുക്കുന്ന ..."In order to achieve Civil Services, students first need to know how to write answers properly. "

- Dr Renuraj IAS / October 2016

സിവില്‍ സര്‍വ്വീസ്സസ് യോഗ്യത നേടുവാന്‍ വിദ്യാര്‍ത്ഥികള്‍ ആദ്യമായി അറിയേണ്ടത്, എങ്ങിനെ ഉത്തരമെഴുതണം എന്നാണ് ഡോക്ടര്‍ രേണുരാജ് ഐ എ എസ്


ഇരിങ്ങാലക്കുട : സിവില്‍ സര്‍വ്വീസ്സസ് യോഗ്യത നേടുവാന്‍ ആഗ്രഹിക്കുവര്‍ നിശ്ചിത സ്ഥലപരിമിതിക്കുള്ളില്‍, ക്ലിപ്തമായ വാക്കുകളില്‍ ഉത്തരമെഴുതുവാന്‍ വളരെ നേരത്തെ തന്നെ പരിശീലിക്കണമെും, ബോര്‍ഡ്/യൂണിവേഴ്‌സിറ്റി പരീക്ഷകളില്‍ ഉത്തരമെഴുതുന്ന രീതികളില്‍നിന്നും ...


"Civil Services is not impossible to achieve. "

- Dr P.Rahul IAAS / July 2016

സിവില്‍ സര്‍വ്വീസ് അപ്രാപ്യമായ ഒന്നല്ല : ഡോ പി രാഹുല്‍ ഐ എ എ എസ്


ഇരിങ്ങാലക്കുട: ചിട്ടയോടുകൂടിയ പഠനവും ശരിയായ മാര്‍ഗ്ഗ നിര്‍ദ്ദേശവും ലഭിക്കുകയാണെങ്കില്‍ ആര്‍ക്കും എത്തിപിടിക്കാവുന്നതാണ് സിവില്‍ സര്‍വ്വീസ് എന്ന് 2015 ലെ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട സ്വദേശി ഡോ പി രാഹുല്‍ അഭിപ്രായപ്പെട്ടു ..."Common people should speak for police also."

- Thomson Jose IPS / February 2016

ജനങ്ങള്‍ പോലീസുകാര്‍ക്ക് വേണ്ടിയും സംസാരിക്കുന്നവരാകണം : തോംസണ്‍ ജോസ് ഐ പി എസ്


ഇരിങ്ങാലക്കുട: ജനങ്ങള്‍ രാഷ്ട്രിയത്തിന് അതീതമായ് പോലീസുകാര്‍ക്ക് വേണ്ടിയും സംസാരിക്കണമെന്നും പോലിസ് സേനയുടെ പ്രവര്‍ത്തനം ഏറെ സുതാര്യമാക്കുവാന്‍ 2011 ലെ പോലിസ് ആക്റ്റ് സംസ്ഥാനത്ത് പൂര്‍ണ്ണമായും നടപ്പിലാകണമെന്നും തോംസണ്‍ ജോസ് ഐ പി എസ് പറഞ്ഞു....Thrissur City Police Commissioner K.G. Simon IPS delivered talk at Vidyasagaram Padanavedi.

January 2016

വിവേകാനന്ദ ഐ.എ.എസ്‌അക്കാദമി വിദ്യാസാഗരം പഠനവേദിയില്‍ തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ പങ്കെടുത്തു


ഇരിങ്ങാലക്കുട: വിവേകാനന്ദ ഐ എ എസ്‌ അക്കാദമി ഐ എ എസ്‌ ഫൗണ്ടേഷന്‍ കോഴ്സിന്റെ ഭാഗമായി ജില്ലയിലെ മറ്റു വിദ്യാര്‍ത്ഥികളെ കൂടി പങ്കെടിപ്പിച്ച്‌ കൊണ്ട്‌ എല്ലാ മാസവും സൗജന്യമായി സംഘടിപ്പിക്കുന്ന വിദ്യാസാഗരം പഠനവേദിയില്‍...


 

"The essential factors to achieve Civil Services is the continuous motivation and revision oriented study."

- Thrissur Sub Collector Haritha V Kumar / December 2015

സിവില്‍ സര്‍വീസ് നേടുവാന്‍ തുടര്‍ച്ചയായ മോട്ടിവേഷനും റിവിഷന്‍ അടിസ്ഥാനമാക്കിയുള്ള പഠനവും അനിവാര്യം : തൃശ്ശൂര്‍ സബ് കളക്ടര്‍ ഹരിത വി കുമാര്‍


ഇരിങ്ങാലക്കുട: സിവില്‍ സര്‍വീസ് യോഗ്യത നേടുവാന്‍ തുടര്‍ച്ചയായ മോട്ടിവേഷനും റിവിഷന്‍ അടിസ്ഥാനമാക്കിയുള്ള പഠനവും അനിവാര്യമെന്ന് ..."In order to achieve Civil Services students need to to formulate new methods in their study."

- P.B.Nooh IAS / November 2015

സിവില്‍ സര്‍വ്വീസ് യോഗ്യത നേടുവാന്‍ പഠനത്തില്‍ വ്യത്യസ്തമായ തന്ത്രങ്ങള്‍ ആവിഷ്കരിക്കണം : പി ബി നൂഹ് ഐ എ എസ്


ഇരിങ്ങാലക്കുട : സിവില്‍ സര്‍വ്വീസ് പഠനം മറ്റ് യൂണിവേഴ്സിറ്റി/ ബോര്‍ഡ്‌ പരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പില്‍ നിന്നും തികച്ചും വ്യത്യസ്തമാണെന്നും , വ്യത്യസ്തമായ തന്ത്രങ്ങള്‍ ആവിഷ്കരിക്കുകയും ചിന്തിക്കുകയും ചെയ്താല്‍ ശരാശരി വിദ്യാര്‍ത്ഥിക്ക് പോലും യോഗ്യത നേടാന്‍ കഴിയുമെന്ന്...


 
Next >>