0480 2831900

The News

വായനാ വാരത്തോടനുബന്ധിച്ച് വായന വസന്തം

വായനാ വാരത്തോടനുബന്ധിച്ച് എസ്.എൻ ടി.ടി.ഐ ലെ ഈ അധ്യയന വർഷത്തെ അധ്യാപക വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ "വായന വസന്തം" നു വർണാഭമായ തുടക്കം. 5 ദിവസം നീണ്ടു നിൽക്കുന്ന പരിപാടികളാണ് വായന വസന്തത്തിൽ ഉണ്ടായിരിക്കുക.

.

എസ്.എൻ ടി.ടി.ഐ അധ്യാപക വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന സമൂഹ സമ്പർക്ക സഹവാസ ക്യാമ്പ് ‘ഉജ്ജയിനി’ സമാപിച്ചു

എസ്.എൻ ടി.ടി.ഐ ലെ 2020-2022 അധ്യയന വർഷത്തെ അധ്യാപക വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന സമൂഹ സമ്പർക്ക സഹവാസ ക്യാമ്പ് ‘ഉജ്ജയിനി’ സമാപിച്ചു. 15 ദിവസം നീണ്ടു നിന്ന ക്യാമ്പ് രണ്ടു ഘട്ടമായാണ് സംഘടിപ്പിച്ചത്. എസ്.എൻ എൽ.പി സ്കൂളുമായി സഹകരിച്ചുകൊണ്ടാണ് ആദ്യ ഘട്ട പരിപാടികൾ നടന്നത് . എൽ പി കുട്ടികളുടെ പഠന വിടവ് നികത്തൽ, എൽ.പി – യു.പി കുട്ടികളുടെ കലാപരമായ ശേഷികളെ തൊട്ടുണർത്തൽ, പെയിൻ ആൻഡ് പാലിയേറ്റീവ് എന്നിങ്ങനെയുള്ള വിഭാഗങ്ങളിലായുള്ള പ്രവർത്തനങ്ങളാണ് ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തിയിരുന്നത്.

.

എസ്.എന്‍ ടി.ടി.ഐയില്‍ മാതൃഭാഷാ ദിനം ആചരിച്ചു

SNTTI ഇരിങ്ങാലക്കുട ഒന്നാംവർഷ അധ്യാപക വിദ്യാർത്ഥികൾ മലയാളം അധ്യാപിക ശ്രീജ ടീച്ചറുടെ നേതൃത്വത്തിൽഫെബ്രുവരി 21 ലോക മാതൃഭാഷാ ദിനം ആചരിച്ചു തുടർന്ന് ശ്രീനാരായണഗുരു പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനശാലയിൽ വെച്ച് ക്വിസ് മത്സരം നടത്തുകയുണ്ടായി അതിൽ അധ്യാപക വിദ്യാർത്ഥിയായ പ്രിയങ്കയ്ക്ക് രണ്ടാം സ്ഥാനവും അഞ്ജലി സദാനന്ദന് മൂന്നാം സ്ഥാനവും ലഭിച്ചു

.

എസ്.എന്‍ ടി.ടി.ഐയില്‍ മെൻറ്സ് ട്രെയിനിങ് സംഘടിപ്പിച്ചു


.


K-TET ൽ 100% വിജയം കൈവരിച്ച 2019-21 ബാച്ച്

എസ്.എന്‍ ടി.ടി.ഐയിലെ K-TET ൽ നൂറു ശതമാനം വിജയം കൈവരിച്ച 2019-2021 ബാച്ച്



എസ്.എന്‍ ടി.ടി.ഐയില്‍ ബിരുദദാന ചടങ്ങ് സമുചിതമായി ആഘോഷിച്ചു

എസ്.എന്‍ ടി.ടി.ഐയിലെ നൂറു ശതമാനം വിജയം കൈവരിച്ച 2019-2021 ബാച്ച് വിദ്യാർത്ഥികൾക്ക് സെർട്ടിഫിക്കറ് ദാനവും കെ. ടെറ്റ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു. തിരക്കഥകൃത്തും സാഹിത്യകാരനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ ശ്രീ. ഭരതൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി.സോണിയ ഗിരി ഉത്ഘാടന കർമം നിർവഹിച്ചു. തുടർന്ന് ഒന്നാം വർഷ അധ്യാപക വിദ്യാർഥികൾ ഒരുക്കിയ കലാപരിപാടികൾക്കും സ്നേഹവിരുന്നിനും ശേഷം ചടങ്ങ് അവസാനിച്ചു

എസ്.എന്‍ ടി.ടി.ഐയില്‍ ശിശുദിനം ആഘോഷിച്ചു

SNTTI ഇരിങ്ങാലക്കുടയിൽ നവംബർ 12 , 15 തീയതികളിലായി ശിശുദിന ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. ശിശുദിനത്തോട് അനുബന്ധിച്ച് ക്വിസ് മത്സരം, ഡിജിറ്റൽ അവതരണം, LP, UP പാഠഭാഗങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠനോപകരണങ്ങളുടെ പ്രദർശനം, പ്രഭാഷണം എന്നിവ പരിപാടികൾ ആകർഷകമാക്കി. SNHS പ്രധാന അധ്യാപിക അജിത ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിജയികൾക്കുള്ള സമ്മാനദാനവും നടത്തി.

കേരള സംസ്ഥാനത്തിന്റെ 65ാം രൂപികരണ ദിനം സമുചിതമായി ആചരിച്ചു

'കൈരളി 2021' എന്ന പേരിൽ സംഘടിപ്പിച്ച ചടങ്ങ് തിരക്കഥാകൃത്തും, സാഹിത്യകാരനും, ദേശിയ അധ്യാപക അവാർഡ് ജേതാവുമായ ഡോ.ഭരതൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു. മലയാളത്തിന്റെ മൂല്യം മനസിലാക്കി നമ്മുടെ സംസ്കാരത്തെ മുറുക്കിപ്പിടിക്കേണ്ടതിന്റെ ആവശ്യകത ഭരതൻ മാസ്റ്റർ വ്യക്തമാക്കി. ശ്രീമതി ബിജുന (H M, SNLPS ഇരിങ്ങാലക്കുട), ശ്രീമതി അജിത പി.എം (H M, SNHS ഇരിങ്ങാലക്കുട), ശ്രീമതി അനിത പി.ആന്റണി (പ്രിൻസിപ്പാൾ SNHSS ഇരിങ്ങാലക്കുട) എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അധ്യാപക വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന കലാവിരുന്ന് കേരളപ്പിറവി ദിനാചരണം കൂടുതൽ മികവുറ്റതാക്കി.



മെന്റര്‍ ടീച്ചര്‍മാര്‍ക്കുള്ള ഏകദിന പരിശീലനം

ടി ടി ഐ വിദ്യാര്‍ത്ഥികളുടെ നാലാം സെമസ്റ്റര്‍ അധ്യാപന പരിശീലനവുമായി ബന്ധപ്പെട്ടുള്ള മെന്റര്‍ ടീച്ചര്‍മാരുടെ പരിശീലനം എസ് എന്‍ ടി ടി ഐ യില്‍ വച്ച് നടന്നു. ഇരിങ്ങാലക്കുട, മാള, ചാലക്കുടി, കൊടുങ്ങല്ലൂര്‍ ഉപജില്ലകളിലെ അധ്യാപകര്‍ക്കുള്ള പരിശീലന പരിപാടി ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് ശ്രീ.പി.കെ.ഭരതന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. തൃശ്ശൂര്‍ ഡയറ്റിലെ ലക്ചറര്‍മാരായ സനോജ്.എം.ആര്‍, ഡോ.സിജി എന്നിവര്‍ ക്ലാസ്സ് നയിച്ചു. എസ് എന്‍ ടി ടി ഐ പ്രിന്‍സിപ്പല്‍ ശ്രീമതി.എ.ബി.മൃദുല, ലിസ്യു ടി ടി ഐ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റോസ് ജോ, എസ് എന്‍ ടി ടി ഐ അധ്യാപകനായ ജിനോ.ടി.ജി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

https://unsplash.com/@dsmacinnes
എസ്.എന്‍ ടി.ടി.ഐയില്‍ 100% വിജയം നേടിയ ഡി.എഡ് ബാച്ചിന്‍റെ മെറിറ്റ് ഡേ

എസ്.എന്‍ ടി.ടി.ഐയിലെ 2017-19 വര്‍ഷം 100% വിജയം നേടിയ ഡി.എഡ് ബാച്ചിന്‍റെ 'മെറിറ്റ് ഡേ' യുടെ ഉദ്ഘാടനവും സര്‍ട്ടിഫിക്കറ്റ് വിതരണവും ഇരിങ്ങാലക്കുട സി.ഐ. ബിജോയ് പി.ആര്‍ നിര്‍വ്വഹിച്ചു. എസ് എന്‍ സ്‍കൂളുകളുടെ കറസ്‍പോണ്ടന്റ് മാനേജര്‍ പി.കെ.രതന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.ടി.എ. പ്രസിഡന്റ് സോജി വര്‍ഗ്ഗീസ് ഉപഹാരസമര്‍പ്പണം നടത്തി. പ്രിന്‍സിപ്പല്‍ എ.ബി.മൃദുല, ഹയര്‍സെക്കന്ററി പ്രിന്‍സിപ്പല്‍ കെ.ജി.സുനിത, ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ്സ് കെ.മായ, എല്‍ പി ഹെഡ്മിസ്ട്രസ്സ് പി.എസ്. ബിജുന, ടി ടി ഐ വിഭാഗം അദ്ധ്യാപകനായ ജിനോ.ടി.ജി എന്നിവര്‍ സംസാരിച്ചു.

https://unsplash.com/@dsmacinnes
സ്‍കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നിപ്പ ബോധവത്കരണ ക്ലാസ്

ഇരിങ്ങാലക്കുട എസ് എന്‍ പബ്ലിക് ലൈബ്രറി ബാലവേദിയുടെ ആഭിമുഖ്യത്തില്‍ എസ് എന്‍ ഹയര്‍സെക്കന്ററി സ്‍കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നിപ്പ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ബോധവല്ക്കരണ ക്ലാസ് നടത്തി. എസ് എന്‍ ടി ടി ഐ അധ്യാപകനായ ജിനോ.ടി.ജി ക്സാസ്സ് നയിച്ചു. ബാലവേദി പ്രസിഡന്റ് ഗൗരി.കെ.പവനന്‍, സെക്രട്ടറി ലക്ഷ്മി.കെ.പി, മായ.കെ, ലൈബ്രേറിയന്‍ മഞ്ജു തുടങ്ങിയവര്‍ സംബന്ധിച്ചു.